Xmas Service 25/12/2017 Monday 5.30 am. - New Year Eve Thanks Giving Service 31.12.2017, 11.30 pm

PAGES

  • Sunday, 6 July 2014

    പുതിയ നേതൃത്വം


    സി.എസ്സ്.ഐ ഉത്തര കേരള മഹായിടവകയില്‍ ജൂലൈ 6 ന് നടന്ന മഹായിടവക കൗണ്‍സില്‍ /  ഇടവക കമ്മറ്റിയിലേയ്ക്കും കുന്നകുളം സെന്റ് പോള്‍സ് പള്ളിയില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് മഹായിടവക അദ്ധ്യക്ഷന്റെ (ബിഷപ്പ്) അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്നവര്‍

    മഹായിടവക കൗണ്‍സില്‍ അംഗങ്ങള്‍

    ശ്രീമതി പ്രേമ നെല്‍സണ്‍ (സ്ത്രീ പ്രതിനിധി)

    സയന്‍സ് ബിരുദധാരി. ബൈബിള്‍ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ കമറ്റിയംഗം,മികച്ച സ്ത്രീജനസഖ്യ സംഘാടക, മഹായിടവക സ്ത്രീജനസഖ്യ കൗണ്‍സില്‍ ട്രഷറാര്‍. മഹായിടവകയുടെ പ്രീമാരൈറ്റല്‍ ക്ലാസ്സും, ബൈബിള്‍ ക്ലാസ്സും നയിക്കുന്ന വ്യക്തി. കുടുബാഗങ്ങളേവരും വിവിധ പ്രസ്ഥാനങ്ങളില്‍ സജീവത പുലര്‍ത്തുന്നവര്‍. നിലവില്‍ മഹായിടവക നിയമിച്ച പള്ളി കമ്മറ്റിയിലെ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നു.

    കുമാരി ഗീതു ബോബന്‍ (യുവജന പ്രതിനിധി)

    1976-80കാലഘട്ടത്തില്‍ ഇടവക കമ്മറ്റി ട്രഷറാറും, ചോഴിയാറ്റില്‍ കുടുബാഗവുമായ പരേതനായ ശ്രീ ലേവിയുടേയും, ശ്രീമതി ലില്ലിയുടേയും കൊച്ചുമകളും, ശ്രീ ബോബന്‍ - ബീന ദമ്പതികളുടെ മൂത്തമകളും. മുന്‍ ഗായകസംഘാഗം. സജീവ യുവജന-സ്ത്രീജനസഖ്യാഗം. ആലുവ യു സി കോളേജില്‍ M.A രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി.

    ശ്രീ. റ്റി. ഐ ചാക്കോ

    വിവാദമായ 'കാര്‍പാര്‍ക്കിങ്ങ് സ്ഥലം' തിരിച്ചുപിടിക്കാന്‍ സധൈര്യം മുന്നോട്ടുവന്ന സ്ടീയറിംഗ് കമ്മറ്റിഅംഗം. നിരവധി രേഖകള്‍ സംഘടിപ്പിച്ച് സഭയുടെ സ്വത്ത് അന്യാധീനപ്പെടാതിരിയ്ക്കാന്‍ യത്നിച്ചു. മക്കള്‍ ഗായകസംഘത്തിലും, യുവജനപ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചവര്‍.

    ഇടവക കമ്മറ്റി അംഗങ്ങള്‍

    ശ്രീ. വി. ഡി ബേബി

    1976-80കാലഘട്ടത്തില്‍ ഇടവക കമ്മറ്റിഅംഗവും, വാരിക്കാട് കുടുബാഗവുമായ പരേതരായ ശ്രീ ദേവസ്സിയുടേയും ശ്രീമതി ഗ്രെയ്സിയുടേയും മകന്‍. മുന്‍ ട്രഷറാറും സ്ടീയറിംഗ് കമ്മറ്റിഅംഗവുമായിരുന്നു. മക്കളും മരുമക്കളും ഗായകസംഘത്തിലും, യുവജനപ്രസ്ഥാനത്തിലും ഊര്‍ജ്ജിതരായി പ്രവര്‍ത്തിച്ചവര്‍. നിലവില്‍ മഹായിടവക നിയമിച്ച ഹെരിറ്റേജ് കമ്മറ്റിട്രഷറാറും, പള്ളി കമ്മറ്റി ട്രഷറാറും.

    ശ്രീ. പോള്‍ പ്രഭാകര്‍

    എഴുത്തുപുരയ്ക്കല്‍ കുടുബാഗവും പരേതരായ ശ്രീ ജോണ്‍ ഡേവീഡിന്റേയും, ദീര്‍ഘകാലം സ്ത്രീജനസഖ്യ ഭാരവാഹിയായ ശ്രീമതി ഏലിയാമ്മ ഡേവീഡിന്റേയും മൂന്നാമത്തെ മകന്‍. നീണ്ട പ്രവാസി ജീവിതത്തിനുശേഷം വിശ്രമജീവിതത്തിനു വേണ്ടി ജന്മസ്ഥലത്ത് സ്ഥിരമാക്കിയതുമുതല്‍ സഭയ്ക്കുവേണ്ടി വിശ്രമമില്ലാത്ത ജീവിതം. സ്ടീയറിംഗ് കമ്മറ്റിഅംഗങ്ങള്‍ക്കൊപ്പം സഭയുടെ സ്വത്തു സംരക്ഷണത്തിനായി നിലകൊണ്ടു. നിലവില്‍ മഹായിടവക നിയമിച്ച ഹെരിറ്റേജ് കണ്‍വീനറും, പള്ളി കമ്മറ്റി അംഗവും.

    ശ്രീ. വില്യം പോള്‍

    മുന്‍ കമ്മറ്റി അംഗവും, സണ്‍ഡെസ്ക്കൂള്‍ സൂപ്രണ്ടും. കുടുംബമായി ഗായകസംഘത്തില്‍ വര്‍ഷങ്ങളോളം സജീവസാന്നിദ്ധ്യം അര്‍പ്പിച്ച വ്യക്തി. വേദ പഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സ്ടീയറിംഗ് കമ്മറ്റിഅംഗം എന്നനിലയില്‍ പ്രശംസ പിടിച്ചുപറ്റിയ സേവനം കാഴ്ചവെച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ നീതിന്യായ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നു.

    ശ്രീ. ജോബ്സണ്‍ അബ്രാഹാം

    കേരളസര്‍ക്കാരിന്റെ വിദ്യഭ്യാസവകുപ്പില്‍ അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകന്‍. യുവജനസമ്മേളനങ്ങളിലും, മഹായിടവകയുടെ പ്രീമാരൈറ്റല്‍ ക്ലാസ്സുകളും കൈകാര്യം ചെയ്യുന്ന വക്തി. ടെക്സ്സാസ്സിലെ ടെംമ്പിള്‍ ചര്‍ച്ചുമായുള്ള പാര്‍ട്ടണര്‍ഷിപ്പ് കാലഘട്ടത്തില്‍ വിവരകൈമാറ്റത്തിനും, ആശയവിനിമയത്തിനും നിര്‍ണായക പങ്കുവഹിച്ചു. സ്ടീയറിംഗ് കമ്മറ്റിഅംഗം എന്നനിലയിലും പ്രവര്‍ത്തിച്ചു. മുന്‍ ഡിസ്ട്രിക്ക് കൗണ്‍സില്‍ അംഗമായിരുന്ന ശ്രീ അബ്രഹാം കുന്നത്തുപറമ്പന്റേയും CMS സ്ക്കൂളില്‍ നിന്നും പ്രധാനഅദ്ധ്യാപികയായി വിരമിച്ച ശ്രീമതി മേരിയുടേയും മകന്‍. ത്രിശ്ശുര്‍ എരിയ മുന്‍ യുവജന ട്രഷററും, ഗായകസംഘത്തില്‍, സജീവമായിരുന്ന റിജുല്‍ മകനുമാണ്.

    പ്രൊഫസര്‍ ശ്രീമതി ഗീത ജെയിംസ് (സ്ത്രീ പ്രതിനിധി)

    പയ്യൂര്‍ കുടുബാഗമായ ശ്രീ ജെയിംസ് ഫെഡറിക്കിന്റെ പത്നി. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്നും പ്രൊഫസര്‍ പദവിയില്‍ വിരമിച്ചു. മഹായിടവക മുന്‍ കൗണ്‍സില്‍ അംഗം, സജീവസ്ത്രീജനസഖ്യാഗം.

    ശ്രീ. ഷിജോ ജോണ്‍സണ്‍ (യുവജന പ്രതിനിധി)

    മജ്ജേരി സി.എസ്സ്.ഐ ഇന്‍ഡസ്ടിയല്‍ സ്ക്കൂളില്‍ നിന്നും പഠിച്ച മികച്ച സ്കില്‍ വര്‍ക്കര്‍. സഭക്കുവേണ്ടി എതുസമയത്തും തന്റെ തൊഴില്‍ വൈദക്ത്യതയും, സേവനവും അര്‍പ്പിക്കുന്ന യുവാവ്. മഹായിടവക ചര്‍ച്ച് വര്‍ക്കര്‍ ശ്രീ. കെ. ജെ ജോണ്‍സണ്‍ ഉപദേശിയുടേയും, ശ്രീമതി ഷീലയുടേയും ഇളയ മകന്‍.