സെന്റ് പോള്‍സ് ഇടവകദിനം - 2015 ജനുവരി 25
കുന്നംകുളം സെന്റ് പോള്‍സ്ഇടവകദിനമായ ജനുവരി 25 ഞായറാഴ്ച രാവിലെ 9 മണിക്ക് 'തിരുവത്താഴ സുശ്രൂഷ'അഭിവന്ദ്യ ഫെന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ആചരിക്കപ്പെട്ടു. ഇടവകപട്ടക്കാരന്‍ പോള്‍ജോസഫച്ചനോടോപ്പം സഹകാര്‍മികരായി പി.ഐ ജോബച്ചനും, ജോ വര്‍ഗ്ഗീസ് മലയിലച്ചനും പങ്കെടുത്തു. തുടര്‍ന്നു നടന്നത് തിരുമേനിയ്ക്കു നല്‍കപ്പെട്ട സ്വീകരണ യോഗമായിരുന്നു. അതിനു ശേഷം അഭിവന്ദ്യ ഫെന്‍ തിരുമേനി 'ഇടവകയുടെ പ്രാര്‍ത്ഥനയും, ആശംസയും അടങ്ങിയ ഫലകം' നല്‍കി 75 ജന്മദിനം പിന്നിട്ട 22 മുതിര്‍ന്ന സഭാഗങ്ങളെ ആദരിച്ചു.1854 ല്‍ സ്ഥാപിതമായ കുന്നംകുളം സെന്റ് പോള്‍സ് ദേവാലയത്തില്‍ ഇതുവരെ സുശ്രൂഷ നിര്‍വഹിച്ച 47 മിഷനറിമാരുടേയും,അച്ചന്മാരുടേയും പേരുകള്‍ ആലേഖനം ചെയ്ത 'റോള്‍ ഒഫ് ഒണര്‍' ബോര്‍ഡ് തിരുമേനി അനാച്ഛാദനം ചെയ്തു.മഹായിടവക സണ്‍ഡേസ്ക്കുള്‍ പരീക്ഷയില്‍ A+ നേടിയ ആകാശ് സാജനേയും, മെറ്റില്‍ഡ ആഗ്നസ്സിനേയും തിരുമേനി മെഡലണിയിച്ചു അനുമോദിച്ചു.
കൃസ്തുമസ്സ് കരോള്‍ ഡി.വി.ഡി സഖി കൊച്ചമ്മ, ആദ്യ കോപ്പി ജോബച്ചനു നല്‍കി പ്രകാശനം ചെയ്തു.ഇടവകാംഗമായ ശ്രീ പ്രവീണ്‍ പോള്‍ വരച്ച ദേവാലയത്തിന്റെ ജലച്ഛായ മടങ്ങിയ ആശംസാഫലകം ഇടവകയുടെ സ്നേഹോപഹാരമായി പോള്‍ ജോസഫച്ചന്‍ , തിരുമേനിക്കും സഖികൊച്ചമ്മയ്ക്കും സമര്‍പ്പിച്ചു.
ഉച്ചയ്ക്ക് ഒരുക്കിയ സ്നേഹവിരുന്നിലും, ആരാധനയിലും,പൊതുയോഗത്തിലും സഭാവിശ്വാസികളുടെ കുടുബമായ പങ്കാളിത്തം നൂറ്റിഅറുപതാം സെന്റ് പോള്‍സ് ഇടവകദിനം അനുസ്മരണീയമാക്കി.
ജോബ്സണ്‍ അബ്രഹാം
പാസ്റ്ററേറ്റ് കമ്മറ്റി സെക്രട്ടറി.
Secretary for CSI St. Paul's Church Committee